നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 നവം‌ബര്‍ 2024 (20:32 IST)
ഇന്ത്യന്‍ പൗരന്മാരുടെ പ്രാഥമിക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ഇന്ന് എന്താവശ്യത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഒരു വ്യക്തിയുടെ മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, തുടങ്ങിയവയെല്ലാം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോരുന്നത് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. ആധാര്‍ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ അത് പലരീതിയിലും ദുരുപയോഗം ചെയ്യപ്പെടാം. ഇതു വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കാം. 
 
എന്നാല്‍ നിങ്ങളുടെ ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ആകും. യുഐഡിഎഐ ഇതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ  പോര്‍ട്ടലിലെ മൈ ആധാര്‍ പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണ്. അതോടൊപ്പം തന്നെ നമ്മുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ നമുക്ക് ലോക്ക് ചെയ്ത് സൂക്ഷിക്കാനും സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article