മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 നവം‌ബര്‍ 2024 (20:19 IST)
ഓരോ ദിവസം കഴിയും തോറും പുതിയതരം തട്ടിപ്പുമായി ആണ് സ്‌കാമേര്‍സ് എത്തുന്നത്. ഒരു തട്ടിപ്പുരീതിയെക്കുറിച്ച് ആളുകള്‍ എല്ലാം അറിഞ്ഞു തുടങ്ങുമ്പോള്‍ തന്നെ അവര്‍ പുതിയ തട്ടിപ്പുമായി എത്തും. ചില തട്ടിപ്പുകളില്‍ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയായിരിക്കും തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നാണെന്നോ മറ്റേതെങ്കിലും ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞായിരിക്കും വിളിക്കുന്നത്. തുടര്‍ന്ന് നിങ്ങള്‍ പണം അടച്ചിട്ടില്ലെന്നും നിങ്ങളുടെ കണക്ഷന്‍ കട്ട് ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. ചില കേസുകളില്‍ നിങ്ങള്‍ ഏതെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു എന്ന് പറഞ്ഞായിരിക്കും ഭീഷണിപ്പെടുത്തുന്നത്. ഇതിനൊക്കെ പുറമേ പുതിയ തട്ടിപ്പിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. ഇത് പ്രകാരം ഞങ്ങള്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നിന്നാണ് വിളിക്കുന്നത് എന്നാവും പരിചയപ്പെടുത്തുന്നത്. 
 
നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ കട്ട് ചെയ്യാന്‍ പോവുകയാണെന്ന് പറയും. കട്ട് ചെയ്യാതിരിക്കണമെങ്കില്‍ അവര്‍ പറയുന്നതുപോലെ ചെയ്യാന്‍ പറയും. അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ ചെയ്തു കഴിയുമ്പോഴേക്കും നിങ്ങള്‍ അവരുടെ തട്ടിപ്പിനിരയായിരിക്കും. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇത്തരത്തിലുള്ള ഒരു കോളുകളും നടത്താറില്ലെന്ന് ട്രായ് അറിയിച്ചു. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article