എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 1 നവം‌ബര്‍ 2024 (20:56 IST)
നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യണം എന്നുള്ളത്. എന്നാല്‍ ഒരിക്കല്‍ മാത്രമേ ഇത് ചെയ്യാന്‍ പറ്റുകയുള്ളോ അതോ വീണ്ടും വേറെ നമ്പര്‍ ചേര്‍ക്കാന്‍ കഴിയുമോ എന്നൊക്കെ പലര്‍ക്കും ഉള്ള സംശയമാണ്. എന്നാല്‍ ഒരിക്കല്‍ മാത്രമല്ല നമുക്ക് നമ്പര്‍ മാറ്റാന്‍ സാധിക്കുന്നത്. ഇപ്പോള്‍ എന്താവശ്യത്തിന് ഏതൊരു ഓഫീസില്‍ പോയാലും നമുക്ക് അത്യാവശ്യം വേണ്ടത് ആധാര്‍ കാര്‍ഡാണ്. അത് മൊബൈല്‍ നമ്പറുമായി ലിങ്കും ചെയ്തിരിക്കണം. ആധാര്‍ കാര്‍ഡില്‍ ചിലര്‍ ചിലപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയേക്കാം. 
 
എന്നാല്‍ ഈ വിവരങ്ങള്‍ നമുക്ക് ശരിയാക്കാനും പറ്റും. ഗവണ്‍മെന്റിന്റെ യുഐഡിഎഐ വെബ്‌സൈറ്റ് വഴിയാണ് ആധാര്‍ സംബന്ധമായ വിവരങ്ങള്‍ ശരിയാക്കാന്‍ സാധിക്കുന്നത്. അതുപോലെ പലര്‍ക്കും ഉള്ള സംശയമാണ് ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത്. അതിനുവേണ്ടി എന്ത് ചെയ്യണമെന്നും പലര്‍ക്കും സംശയമാണ്. ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റുന്നതിന് ഒരു പരിധിയും ഇതുവരെ നിശ്ചയിച്ചിട്ടില്ല. എത്ര തവണ വേണമെങ്കിലും നമുക്ക് അത് മാറ്റാന്‍ സാധിക്കും. നിങ്ങളുടെ അടുത്തുള്ള ആധാര്‍ സെന്ററില്‍ മാറ്റേണ്ടുന്ന ഫോണ്‍ നമ്പറിന്റെ വിവരങ്ങളും നല്‍കി അതിനായുള്ള നിശ്ചിത ഫീസും അടച്ചാല്‍ നിങ്ങള്‍ക്ക് എത്ര തവണ വേണമെങ്കിലും ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍