ട്രെയിനില്‍ കവര്‍ച്ച: പ്രതി അറസ്റ്റില്‍

Webdunia
തിങ്കള്‍, 5 ജനുവരി 2015 (20:15 IST)
സ്ഥിരമായി ട്രെയിനില്‍ യാത്രക്കാരുടെ വസ്തുവകകള്‍ മോഷ്ടിക്കുന്നയാള്‍ പിടിയിലായി. ഒറ്റപ്പാലം മുളഞ്ഞൂര്‍ സ്വദേശി രവി എന്ന മുപ്പതുകാരനാണു കണ്ണൂരില്‍ വച്ച്‌ റയില്‍വേ പൊലീസിന്‍റ്റെ പിടിയിലായത്‌.

ദീര്‍ഘദൂര ട്രെയിനുകളിലാണു രാത്രികാലങ്ങളില്‍ ഇയാള്‍ മോഷണം നടത്തുന്നത്‌. പിടിയിലായ സമയത്ത്‌ രണ്ട്‌ മൊബൈല്‍ ഫോണുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു.മൊബൈല്‍ ഫോണുകള്‍, ലാപ്‌ ടോപ്‌, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയാണ്‌ പ്രധാനമായും കവര്‍ച്ച നടത്തുക. വലിയൊരു മോഷണ സംഘത്തിലെ കണ്ണിയാണ്‌ ഇയാള്‍ എന്ന് പൊലീസ്‌ കരുതുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article