ഡൽഹിയിൽ മൂടല്‍മഞ്ഞ്: ട്രെയിനുകൾ വൈകിയോടുന്നു, വിമാനങ്ങള്‍ വൈകുന്നു

തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (18:13 IST)
ഇതുവരെയുണ്ടാകാത്ത കൊടും തണുപ്പും മഞ്ഞ് വീഴ്ചയ്ക്കും ന്യൂഡല്‍ഹിയില്‍ ശക്തമായതോടെ ട്രെയിന്‍ - വിമാന സര്‍വീസുകള്‍ താളം തെറ്റി. എഴുപതോളം ട്രെയിനുകൾ വൈകിയപ്പോള്‍, ഇരുപത്തിയഞ്ചിലേറെ അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങളുടെ യാത്രയും വൈകി.

പല ട്രെയിനുകളും മണിക്കൂറുകളായി വിവിധ സ്റ്റേഷനുകളിലായി കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ്. എയർ ഇന്ത്യ കുളുവിലേക്കുള്ള ഒരു ഷെഡ്യൂൾ കാൻസൽ ചെയ്തു. ട്രെയിനുകൾ വൈകിയതോടെ ഡൽഹിയിലെത്തി തിരികെ പോകേണ്ടവയുടെ പുറപ്പെടൽ സമയവും മാറ്റിയിട്ടുണ്ട്.

കാഴ്ച മറയ്ക്കുന്ന മഞ്ഞ് രാവിലെ റോഡ് ഗതാഗതത്തെയും ബാധിച്ചു. ട്രെയിനുകൾ വൈകിയതോടെ ഡൽഹിയിലെത്തി തിരികെ പോകേണ്ടവയുടെ പുറപ്പെടൽ സമയവും മാറ്റിയിട്ടുണ്ട്. ട്രെയിനുകൾ മുടങ്ങിയ സാഹചര്യത്തില്‍ യാത്രക്കാര്‍ പല സ്റ്റേഷനുകളിലും കുടുങ്ങിക്കിടക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും സമാനകാലാവസ്ഥയാണെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക