ഫേസ്ബുക്ക് ഒരു ദിവസം പ്രവര്‍ത്തനം നിറുത്തിവെക്കണമെന്ന് ആവശ്യം. പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ഉപഭോക്താക്കളില്‍ നിന്നും ശേഖരിച്ച നിര്‍ദ്ദേശങ്ങളിലാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നത്.
യഥാര്‍ഥ ജീവിതത്തില്‍ പുതിയൊരാളുമായി സംസാരിക്കാനും ബന്ധം സ്ഥാപിക്കാനുമായി ഒരു ദിവസത്തേക്ക് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിറുത്തണമെന്നാണ് ആവശ്യം. മറ്റു പല നിര്‍ദ്ദേശങ്ങളോടും എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് മാര്‍ക്ക് സൂക്കര്‍ബര്‍ഗ് പ്രതികരിച്ചിട്ടില്ല. ഇതുകൂടാതെ ഗെയിംസ് റിക്വസ്റ്റുകള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.