പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

അഭിറാം മനോഹർ

വെള്ളി, 15 നവം‌ബര്‍ 2024 (15:38 IST)
ശത്രുക്കളുടെ ലക്ഷ്യസ്ഥാനത്തെത്തി ആക്രമിക്കാന്‍ കഴിയുന്ന ചാവേര്‍ ആക്രമണ ഡ്രോണുകള്‍ വലിയ രീതിയില്‍ ഉത്പാദിപ്പിക്കാനൊരുങ്ങി ഉത്തരക്കൊറിയ. കരയിലും കടലിലുമുള്ള ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാനായി പ്രത്യേകം രൂപകല്പന ചെയ്ത ആളില്ല ഡ്രോണുകളുടെ പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ച ശേഷമാണ് ഇവ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ കിം ജോങ് ഉന്‍ തീരുമാനമെടുത്തത്.
 
നിലവില്‍ ദക്ഷിണക്കൊറിയയുമായുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ഉത്തരക്കൊറിയയുടെ നീക്കം. സ്‌ഫോടന വസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ആളില്ലാ ഡ്രോണുകള്‍ക്ക് ശത്രുവിന്റെ സ്ഥാനം കണ്ടെത്തി ആക്രമണം നടത്താന്‍ കഴിയും. ഈ കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ചാവേര്‍ ഡ്രോണുകളുടെ ആദ്യ പരീക്ഷണം നടന്നത്. റഷ്യയില്‍ നിന്നോ ഇറാനില്‍ നിന്നോ ആകാം ഉത്തരക്കൊറിയയ്ക്ക് ഈ സാങ്കേതിക വിദ്യ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാന്‍സെറ്റ്-3 ഇസ്രായേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാമ്യമുള്ളതാണ് ഉത്തരക്കൊറിയ വികസിപ്പിച്ചെടുത്ത ഡ്രോണുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍