ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ കിം ജോങ് ഉന്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ഉത്തരകൊറിയയില്‍ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി ആയിരക്കണക്കിന് പേര്‍ ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. ദുരന്തം തടയാന്‍ സാധിക്കാതെ വന്ന മുപ്പതോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉത്തരകൊറിയന്‍ നേതാവ് വധശിക്ഷയ്ക്ക് വിധിച്ചതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയത്തിലുണ്ടായ വന്‍നാശനഷ്ടം കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും ഇവരുടെ അനാസ്ഥയ്ക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു.