ആദ്യം പിതാവിനെ അടിച്ചു കൊന്നു, അതേ വടികൊണ്ട് സമയം കളയാതെ അമ്മയേയും; കൊലപാതകത്തിന്റെ പിന്നിലെ കാരണം കേട്ട് പൊലീസ് ഞെട്ടി

Webdunia
വെള്ളി, 7 ജൂലൈ 2017 (11:13 IST)
മാതപിതാക്കളെ അടിച്ചു കൊന്ന് സ്വന്തം പറമ്പിലെ പൊട്ടക്കിണറ്റിൽ തള്ളിയ മകൻ രണ്ടാഴ്ച കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ കുറ്റമേറ്റ് പറഞ്ഞ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് പന്തളം നിവാസികൾ. കൊലപാതകത്തിന്റെ പിന്നിലെ കാരണം കേട്ട് പൊലീസും ഞെട്ടി. ഇത്ര നിസാരമായ ഒരു കാര്യത്തിനൊക്കെ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്താൻ ഒരു മകന് സാധിക്കുമോ എന്ന സംശയത്തിലാണ് പൊലീസ്.
 
ജൂൺ 25നായിരുന്നു മജോ തങ്ങളുടെ മാതാപിതാക്കളുടെ മരണഡേറ്റ് കുറിച്ചത്.  കുരമ്പാല-കീരുകുഴി റോഡില്‍ എന്‍. എസ്. എസ് പോളിടെക്‌നികിന് സമീപമുള്ള വീട്ടിൽ മജോയും മാതാപിതക്കളുമാണ് താമസിച്ചിരുന്നത്. വിമുക്ത ഭടനായിരുന്നു മജോയുടെ പിതാവ് കെ എം ജോൺ. മകന്റെ വഴിപിഴച്ച പോക്കിൽ എതിർപ്പായിരുന്ന ജോൺ ഇക്കാര്യം ചൊല്ലി പലപ്പോഴും വീട്ടിൽ വഴക്കുണ്ടാകുമായിരുന്നു. 
 
നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞ മജോയും ഭാര്യ നിഷയും കേരളത്തിനു പുറത്താണു ജോലി ചെയ്തിരുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭാര്യയും മകളും വീട്ടിലേക്ക് തിരിച്ചെത്തിയതോടെ വരുമാനം ഒരു പ്രശ്നമായി മാറി. മകളെ മാതാപിതാക്കൾ നോക്കുകയാണെങ്കിൽ ഭാര്യക്ക് ജോലിക്ക് പോകാമെന്ന് മജോ പല തവണ പറഞ്ഞെങ്കിലും പ്രായമായതിനാൽ കുഞ്ഞിനെ നോക്കാൻ കഴിയില്ലെന്നും ജോണും ഭാര്യ ലീലാമ്മയും പറഞ്ഞു. ഇതിനെ ചൊല്ലി പല തവണ വീട്ടിൽ വഴക്കുണ്ടായി. 
 
സംഭവത്തിന് ഏതാനും ദിവസം മുമ്പ് നിഷ കുഞ്ഞുമായി കോട്ടയത്ത് ഒളശയിലുള്ള വീട്ടിലേക്കുപോയി. 25ആം തീയതി ഇതേ കാരണം പറഞ്ഞ് വീണ്ടും വീട്ടിൽ വഴക്കുണ്ടായി. ദേഷ്യം വന്ന മജോ കുറുവടികൊണ്ട് ആദ്യം പിതാവിനെ അടിച്ചു കൊന്നു, ഇത് കണ്ട് വന്ന് അമ്മയേയും ഇയാൾ കൊലപ്പെടുത്തി. മാതാപിതാക്കളെ വകവരുത്തി. ശവശരീരങ്ങള്‍ വെട്ടിമുറിച്ച് പലയിടത്തായി കത്തിച്ചു നശിപ്പിക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാൽ, ധൈര്യം ഇല്ലാതായതോടെ വീടിനോടു ചേര്‍ന്നുള്ള റബര്‍ തോട്ടത്തിലെ കാടുപിടിച്ചു കിടക്കുന്ന പൊട്ടക്കിണറ്റില്‍ തള്ളാന്‍ തീരുമാനിച്ചു.
 
കൊലപാതകത്തിന് ശേഷം യാതോരു സംശയവുമില്ലാതെ കൂളായിട്ടായിരുന്നു അയാൾ ജിവിച്ചത്. എന്നാൽ, രണ്ടു ദിവസത്തിനു ശേഷം റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് പൊട്ടക്കിണറ്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്ന കാര്യം മജോയോടു പറഞ്ഞത്. ഇതോടെ കിണാർ മണ്ണിട്ട് മൂടാനും അയാൾ തീരുമാനിക്കുകയായിരുന്നു. അച്ഛനമ്മമാരെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിക്കുമെന്ന് ഖത്തറിലുള്ള മൂത്ത സഹോദരന്‍ വര്‍ഗീസ് ജോണ്‍ (ലിജോ) ഫോണിലൂടെ അറിയിച്ചതോടെ മജോ കാര്യം തുറന്നുപറഞ്ഞു. തൊട്ടുപിന്നാലെ പന്തളം പോലീസ് സ്‌റ്റേഷനിലെത്തി കുറ്റമേറ്റു.
Next Article