സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി; അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും

ചൊവ്വ, 24 ജനുവരി 2023 (10:30 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാലാം ശനിയാഴ്ച അവധിയാക്കുന്നതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊള്ളും. അവധി സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകളില്‍ സംഘടനകളുടെ എതിര്‍പ്പ് ശക്തമാകുന്നതോടെയാണ് ചീഫ് സെക്രട്ടറി, ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുന്നത്. വ്യവസ്ഥകളില്ലാതെ അവധി അനുവദിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. നാലാം ശനിയാഴ്ച അവധിയാക്കണമെന്ന നിലപാടില്‍ സംഘടനകള്‍ക്കെല്ലാം യോജിപ്പാണ്. എന്നാല്‍ വ്യവസ്ഥകളോടാണ് എതിര്‍പ്പ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍