തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മൂന്നുദിവസമായി കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 24 ജനുവരി 2023 (10:03 IST)
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മൂന്നുദിവസമായി കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവര്‍ ആയ 32 വയസ്സുള്ള വിഷ്ണുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്ലഞ്ചേരിയിലെ വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതലാണ് യുവാവിനെ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍