രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 220 കോടി കടന്നു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ജനുവരി 2023 (19:19 IST)
രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 220 കോടി കടന്നു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.28 കോടി വാക്‌സിന്‍ ഡോസുകള്‍ (95.16 കോടി രണ്ടാം ഡോസും 22.55 കോടി മുന്‍കരുതല്‍ ഡോസും).
 
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,934 പേരാണ്. സജീവ കേസുകള്‍ ഇപ്പോള്‍ 0.01% ആണ്. രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.81% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,49,346 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 94 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍