കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

Webdunia
ഞായര്‍, 17 മെയ് 2015 (11:19 IST)
കോട്ടയത്ത് പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. തിരുവഞ്ചൂര്‍ തുരുത്തിപ്പടി മൂലേപ്പറമ്പില്‍ റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സെക്ടര്‍ ലാല്‍സണ്‍(58) ഭാര്യ ജില്ലാ ആശുപത്രി നഴ്സ് പ്രസന്ന(55) മകന്‍ പ്രവീണ്‍(25)എന്നിവരാണ് മരിച്ചത്.  

വീടിനോടു ചേര്‍ന്ന ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആസിഡൊഴിച്ച ശേഷം കഴുത്ത് അറുത്ത നിലയിലായിരുന്നു. പ്രവീണ്‍ ലോണ്‍ട്രി ബിസിനസ് നടത്തുകയായിരുന്നു.  പ്രവീണിന്റെ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന മൂന്ന് ജീവനക്കാര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരില്‍ ഒരാളെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.