കൊച്ചിയിൽ 28 ലക്ഷത്തിൻ്റെ സ്വർണ്ണം പിടി കൂടി

എ കെ ജെ അയ്യർ
ഞായര്‍, 21 ഏപ്രില്‍ 2024 (12:30 IST)
എറണാകുളം : കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ ഒളിച്ചു കടത്താൻ ശ്രമിച്ച 28 ലക്ഷത്തിൻ്റെ സ്വർണ്ണം പിടി കൂടി. സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ്റെ പക്കൽ നിനാണ് 28 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചത്.
 
ഗുളിക രൂപത്തിലാക്കിയ 213 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനൊപ്പം ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ, എന്നിവയ്ക്കുള്ളിലായും സ്വർണ്ണം ഒളിപ്പിച്ചിരുന്നു. ഇതു മാത്രം 261 ഗ്രാം ഉണ്ടായിരുന്നു എന്നാണ് കസ്റ്റംസ് അധികൃതർ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article