സീറ്റുകള്‍ മുന്നൂറോ നാന്നൂറോ ആണെന്നകാര്യത്തില്‍ മാത്രമേ സംശയമുള്ളു; മോദി വീണ്ടും വരുമെന്ന് വെള്ളാപ്പള്ളി നടേശന്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 21 ഏപ്രില്‍ 2024 (09:44 IST)
സീറ്റുകള്‍ മുന്നൂറോ നാന്നൂറോ ആണെന്നകാര്യത്തില്‍ മാത്രമേ സംശയമുള്ളുവെന്നും മോദി വീണ്ടും വരുമെന്നും എസ്എന്‍ഡിപണ്ടി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനവികാരം മോദിക്ക് അനുകൂലമാണ്. മെച്ചപ്പെട്ട ഭരണം ആയതിനാലല്ലേ ജനങ്ങള്‍ വോട്ടു ചെയ്ത് വീണ്ടും അധികാരത്തിലേറ്റുന്നതെന്നും ജനവികാരം അവര്‍ക്ക് അനുകൂലമാണെങ്കില്‍ അവരുടെ ഭരണം നല്ലതാണെന്നു വേണം കരുതാനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
അയോദ്ധ്യയും പൗരത്വ ദേഭഗതി നിയമവും ബിജെപിക്ക് അനുകൂലമാകും. അയോധ്യ വലിയ ഒരു ഹിന്ദു വികാരം ഉണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്ന സൂചനയും വെള്ളാപ്പള്ളി നല്‍കി. അവര്‍ ഈഴവ സ്ഥാനാര്‍ഥിയാണ്. വെള്ളാപ്പള്ളി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article