തിരുവനന്തപുരം : മുക്കുപണ്ടം പണയം വച്ചു 35000 രൂപാ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് മാധവപുരം പള്ളിക്കടുത്ത് കൊച്ചു കണ്ണൻ എന്ന മനു (30) ആണ് വലിയതുറ പോലീസിൻ്റെ പിടിയിലായത്.
കൊച്ചു വേളിക്കു സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലായിരുന്നു ഇയാൾ തട്ടിപ്പു നടത്തിയത്. 8 ഗ്രാം വരുന്ന ബ്രേസ്ലെറ്റാണ് സ്വർണ്ണമെന്നു പറഞ്ഞ് ഇയാൾ പണയം വച്ചു പണം തട്ടിയത്.
ഇയാൾ പണവുമായി പോയ ശേഷമാണ് വിദഗ്ധ പരിശോധനയിൽ ഇത് മുക്കുപണ്ടം ആണെന്നു തിരിച്ചറിഞ്ഞത്.. തുടർന്ന് വലിയതുറ പോലീസിൽ പരാതി നൽകി. ' വലിയതുറ പോലീസ് എസ്. എച്ച് ഒ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.