15കാരിക്കും ആണ്‍സുഹൃത്തിനും കള്ള് നല്‍കി, ഷാപ്പിന്റെ ലൈസെന്‍സ് റദ്ദാക്കി

Webdunia
തിങ്കള്‍, 31 ജൂലൈ 2023 (13:41 IST)
പതിനഞ്ചുകാരിക്കും ആണ്‍ സുഹൃത്തിനും കള്ള് നല്‍കിയ സംഭവത്തില്‍ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ 15കാരിയുടെ ആണ്‍സുഹൃത്തിനെയും ഷാപ്പ് മാനേജറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
ഒരാഴ്ച മുന്‍പാണ് ഇവര്‍ റിമാന്‍ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 6 ഷാപ്പുകള്‍ക്കും എക്‌സൈസ് നോട്ടീസ് നല്‍കി. ഈ മാസം 2ന് തമ്പാന്‍കടവ് കള്ളുഷാപ്പിലായിരുന്നു സംഭവം. ബീച്ച് കാണാനെത്തിക്കയ നന്തിക്കര സ്വദേശികളായ 15കാരിയും ആണ്‍സുഹൃത്തും ഷാപ്പിലെത്തി മദ്യപിച്ചു. ഇവര്‍ ലഹരിയില്‍ സ്‌നേഹതീരം ബീച്ചില്‍ കറങ്ങി നടക്കുന്നതിനിടെ പോലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് വിവരങ്ങള്‍ തിരക്കിയതോടെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായി. ഇതിന് പിന്നാലെയാണ് ആണ്‍സുഹൃത്തിനെയും മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article