സംസ്ഥാനത്ത് 1,530 പേർക്ക് കൂടി കൊവിഡ്, 1,351 പേർക്ക് രോഗം സമ്പർക്കത്തിലൂടെ, 1,099 പേർ രോഗമുക്തി നേടി

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2020 (18:13 IST)
സംസ്ഥാനത്ത് ഇന്ന് 1,530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 519, മലപ്പുറം 221, എറണാകുളം 123, കോഴിക്കോട് 118, കോട്ടയം 100, ആലപ്പുഴ 86, കൊല്ലം 81,  കണ്ണൂര്‍ 52, വയനാട് 49, കാസര്‍കോട് 48, പത്തനംതിട്ട 44, ഇടുക്കി, തൃശൂര്‍ 30 പേര്‍ക്ക് വീതവും, പാലക്കാട് 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,48,793 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,424 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,123 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article