ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശാസ്ത്രീയമായ കള്ളവോട്ട് ചെയ്യാന്‍ സിപിഎം ശ്രമം നടത്തുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓണ്‍ലൈന്‍ ആയി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ സിപിഎം കള്ളക്കളി കാണിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണുവെട്ടിക്കാന്‍ സിപിഎമ്മിനു കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിഎസ് അച്യുതാനന്ദനെ പിന്തുണയ്ക്കുന്ന ഒരാള്‍ക്കുപോലും സീറ്റു കൊടുക്കില്ലെന്ന വാശികൊണ്ടാണു പുറത്തു നിന്നു വാടക സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ട ഗതികേട് സിപിഎമ്മിനുണ്ടായത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പുറത്താക്കുന്നതിനെക്കാള്‍ സിപിഎം ശ്രദ്ധകൊടുക്കുന്നതു വിഎസ് അച്യുതാനന്ദനെ പുറത്താക്കാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ടിപി വധക്കേസില്‍ പാര്‍ട്ടി അന്വേഷണക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സിപിഎം തയാറാകണം. അവസാന പ്രതിയെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.