ഹൈക്കോടതിയില്‍ ചരിത്രമായി ഇ-മെയില്‍ വിധി

Webdunia
വ്യാഴം, 9 മെയ് 2013 (20:13 IST)
PRO
PRO
ഇ-മെയിലിലൂടെ വിധി പ്രസ്താവിച്ച കേരള ഹൈക്കോടതി ചരിത്രം സൃഷ്ടിച്ചു. ഇത് ആദ്യമായാണ് ഹൈക്കോടതി ഇ-മെയില്‍ വഴി വിധി പ്രസ്താവം. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനാണ് ഇ- മെയിലിലുടെ വിധി പ്രസ്താവിച്ചത്.

മാനസിക നിലതെറ്റിയ അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കണമെന്നാണ് വിധിയില്‍ പ്രസ്താവിച്ചിട്ടുള്ളത്. പള്ളുരുത്തി മാനസിക ആരോഗ്യ കേന്ദ്രത്തിലെ 24 രോഗികളെ വിട്ടയക്കണമെന്നുള്ള വിധിയാണ് പുറപ്പെടുവിച്ചത്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാനസിക രോഗികളുണ്ടെന്ന കാര്യം നേരെത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കോടതിയുടെ ഈ വിധി.