ഹെലികോപ്റ്ററില്‍ പറക്കുന്നവര്‍ക്ക് താഴെ ഇറങ്ങേണ്ടി വരും: വിഎസ്

Webdunia
വ്യാഴം, 31 മാര്‍ച്ച് 2011 (14:05 IST)
PRO
PRO
യു ഡി എഫ് നേതാക്കള്‍ ആയിരം ഹെലികോപ്റ്ററില്‍ പറന്നാലും എല്‍ ഡി എഫിനെ പരാജയപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ചെറിയതുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍പിളളയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹെലികോപ്റ്ററിലും വിമാനത്തിലും പറന്നു നടക്കുന്നവര്‍ക്ക് ഉടന്‍ താഴെ ഇറങ്ങേണ്ടി വരും. എല്‍ ഡി എഫ് ഈ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും- വി എസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് കഞ്ഞിക്കലത്തില്‍ മണ്ണുവാരിയിടുന്ന നടപടിയാണ് ഉമ്മന്‍ ചാണ്ടി കൈക്കൊണ്ടതെന്നും വി എസ് പറഞ്ഞു.