ഹാള്‍ടിക്കറ്റ് ലഭിച്ചില്ല: വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (23:33 IST)
ഹാള്‍ ടിക്കറ്റ്‌ ലഭിക്കാത്തതിനെതുടര്‍ന്ന്‌ പ്ലസ്‌ ടു വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. വെട്ടിക്കവല ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥി തലവൂര്‍നിരപ്പുവിള വീട്ടില്‍ അനിലിന്റെ മകന്‍ ലാല്‍ (17) ആണ്‌ മരിച്ചത്‌. ഹാജര്‍ കുറവായതനിലാണ് വിദ്യാര്‍ഥിക്ക് ഹാള്‍ ടിക്കറ്റ് ലഭിക്കാതിരുന്നത്.

ഹള്‍ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ബുധനാഴ്ച പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ ലാലിന് കഴിഞ്ഞില്ല. ഇതിനേത്തുടര്‍ന്ന് ലാല്‍ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ഹാള്‍ടിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്ത്‌ എടുക്കുന്ന സമയത്തും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും വിദ്യാര്‍ഥി ഹാജരായിരുന്നില്ലെന്ന്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ്‌ പറഞ്ഞു.