സ്ത്രീയെ അപമാനിച്ച ഡോക്ടര്‍ അറസ്റ്റില്‍

Webdunia
വെള്ളി, 30 മാര്‍ച്ച് 2012 (17:48 IST)
PRO
PRO
പരിശോധനയ്ക്കെത്തിയ സ്ത്രീയെ അപമാനിച്ച ഡോക്ടര്‍ കോഴിക്കോട് അറസ്റ്റിലായി. മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ ജി ഹരിദാസ് വാര്യരെയാണ് മുക്കം പൊലീസ് പിടികൂടിയത്.

സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 354, 509 വകുപ്പുകള്‍ ചുമത്തിയാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിന് മുമ്പ് പ്രതിഷേധവുമായെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഡോക്ടറെ മണിക്കൂറുകളോളം ഹെല്‍ത്ത് സെന്ററിലെ മുറിയില്‍ പൂട്ടിയിട്ടു.

പ്രദേശത്ത് ഡോക്ടര്‍ക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.