സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ശാലു മേനോന്റെ പുതിയ ഡാന്‍സ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഞായറാഴ്ച പന്തളത്ത് ആരംഭിക്കുന്ന ജയകേരളം എന്ന സ്കൂള്‍ ശാലു തന്നെയാണ് ഉദ്ഘാടനം ചെയ്യുക. അമ്മയും അമ്മൂമ്മയും ശാലുവിനൊപ്പം ചടങ്ങിനെത്തും.
സോളാര്‍ കേസ് മുഖ്യപ്രതി ബിജുവിനു ശാലുവുമായി അടുത്തബന്ധമുണ്ടെന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്ന ശേഷം ശാലു സ്വന്തം ഉടമസ്ഥതയിലുള്ള നൃത്ത സ്കൂളുകളിലൊന്നും പഠിപ്പിക്കാന്‍ പോകുന്നില്ല. വീട്ടില്‍ തന്നെ കഴിയുകയാണ് അവര്‍ ഇപ്പോള്‍. സുഖമില്ലാത്തതിനാല്‍ ശാലു അവധിയിലാണ് എന്നാണ് അവരുടെ നൃത്തസ്കൂളുകളില്‍ അന്വേഷിച്ചാല്‍ നല്‍കുന്ന മറുപടി.
ബിജു ഡയറക്ടറായി ശാലു ആരംഭിച്ച നൃത്ത സ്കൂളിന്റെ ഉത്ഘാടനത്തിന് ബിജുവും എത്തിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ബിജു ചായസത്കാരവും നല്‍കി.