സെബാസ്‌റ്റ്യന്‍ പോളിനെ തേജോവധം ചെയ്യുന്നു: സുധീരന്‍

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2009 (11:11 IST)
PRO
PRO
ചോദ്യം ചെയ്യുന്നവരെ ഏകാധിപത്യ ശൈലിയില്‍ സി പി എം തേജോവധം ചെയ്യുകയാണെന്ന് വി എം സുധീരന്‍ പറഞ്ഞു.

സി പി എം സംസ്ഥാ‍ന സെക്രട്ടറി പിണറായി വിജയന് ഉപജാപകവൃന്ദമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടി കടന്നാക്രമിച്ച സി പി എം സഹയാത്രികന്‍ സെബാസ്‌റ്റ്യന്‍ പോളിനെ പരാമര്‍ശിച്ചു കൊണ്ടാണ് സുധീരന്‍ ഇങ്ങനെ പറഞ്ഞത്.

പറഞ്ഞതിലെ വാസ്‌തവം പരിശോധിക്കാതെ സി പി എം സെബാസ്‌റ്റ്യന്‍ പോളിനെ അടച്ചാപേക്ഷിക്കുകയാണ്. വാസ്‌തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് സെബാസ്‌റ്റ്യന്‍ പോളിനെ ചെറുത്തു തോല്പിക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.