തലശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥ വെടിയേറ്റുമരിച്ചു. ഐ ഡി ബി ഐ ബാങ്ക് ജീവനക്കാരിയായ മിൽന വിനോദ് (25) ആണ് മരിച്ചത്. മിൽനയുടെ തലയ്ക്കാണു വെടിയേറ്റത്. ഇന്നു രാവിലെ ഒന്‍പതരക്കാണ് സംഭവം നടന്നത്. സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ (52) പൊലീസ് കസ്റ്റഡിയിലെടുത്തു.
സെക്യൂരിറ്റിയുടെ തോക്കില്‍ നിന്നാണ് വെടിയുതിർന്നത്. തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടുകയായിരുന്നു. ബാങ്കിനുള്ളിൽ വച്ചായിരുന്നു സംഭവം നടന്നത്. വെടിയേറ്റ ഉടനെ തന്നെ മിൽനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മിൽനയുടെ തല ചിന്നിച്ചിതറിപ്പോയെന്ന് ആശുപത്രിയധികൃതർ വ്യക്തമാക്കി.