ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ അതിശക്തമായ ഭൂചലനം; സുനാമി ഭീഷണി ഇല്ലെന്ന്‌ അധികൃതര്‍

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (10:08 IST)
ഇന്തോനേഷ്യയില്‍ ശക്‌തമായ ഭൂചലനം. റിക്‌ടര്‍സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഉണ്ടായത്‌. സുമാത്ര ദ്വീപില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്‌. നാശനഷ്‌ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 
 
പാഡംഗ്‌ നഗരത്തില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന്‌ അമേരിക്കയിലെ സീസ്‌മോളജിക്കല്‍ സെന്റര്‍ വ്യക്തമാക്കി. ഈ പ്രദേശത്ത് ഏകദേശം 90,000ല്‍ പരം ആളുകളാണ് താമസിക്കുന്നത്. ഇതുവരേയും സുനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല.
 
ഒരു മിനിറ്റോളം നീണ്ടു നിന്ന ഭൂകമ്പമാണ്‌ ഉണ്ടായതെന്ന്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭൂമികലുക്കത്തെ തുടര്‍ന്ന്‌ ചില സ്‌ഥലങ്ങളിലെ വൈദ്യുതി ബന്ധം വിചേ്‌ഛദിച്ചിട്ടുണ്ട്‌. ഇത്‌ പിന്നിട്‌ പുനസ്‌ഥാപിച്ചതായാണ് വിവരം. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഇതുവെരേയും അത്തരം റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും 
അധികൃതര്‍ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article