എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന് അത്തരത്തില്‍ വിഷമമുണ്ടായതില്‍ അതീവ ദുഖിതനാണെന്നും അദ്ദേഹം പറഞ്ഞു.
താനുള്‍പ്പടെയുള്ള സമുദായ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതു മുന്‍പും ഉണ്ടായിട്ടുണ്ടെന്നും സമുദായ നേതാക്കളെ കുറ്റവാളികളെ പോലെ കാണുന്നതു തെറ്റായ പ്രവണതയാണെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.