സിബിഐ യെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നു

Webdunia
ഞായര്‍, 25 ജനുവരി 2009 (12:29 IST)
കള്ളക്കേസുകളും ഗൂഡാലോചനകളും നേരിട്ടാണ് സി പി എം കരുത്താര്‍ജിച്ചതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സി ബി ഐ യെ കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയ ഉപകരണമാ‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം ജില്ലാ പ്ലീനം ഉദ്ഘാ‍ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍ കേസില്‍ കോണ്‍ഗ്രസും യു പി എയും സംഘടിത രാഷ്ട്രീയ നീ‍ക്കം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി എന്തു ചെയ്യണമെന്ന് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി തീരുമാനിക്കും, ആരുടെയും സമ്മര്‍ദ്ദത്തിന് പാര്‍ട്ടി വഴങ്ങില്ല തുടങ്ങിയ പ്രചാരണങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയത ഒഴിവാക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തിരുവനന്തപുരം പ്ലീനത്തിന്‍റെ പ്രധാന ലക്‍ഷ്യം.