സിനിമാടിക്കറ്റുകള്‍ക്ക് സെസ്: ചലച്ചിത്രസംഘടനകള്‍ സമരത്തിന്

Webdunia
ചൊവ്വ, 4 ജൂണ്‍ 2013 (19:44 IST)
PRO
PRO
അവശകലാകാരന്മാര്‍ക്കുള്ള ക്ഷേമനിധിയിലേക്ക് ധനസമാഹരണത്തിനായി സിനിമാടിക്കറ്റുകള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചലച്ചിത്രസംഘടനകള്‍ സമരത്തിന്. സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഈ മാസം പത്ത് മുതല്‍ സിനിമാ സമരം നടത്തുമെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.

സിനിമാടിക്കറ്റ് നിരക്കിനൊപ്പം മൂന്ന് രൂപ സെസ് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ തീയേറ്ററുകളില്‍ ആളെത്തില്ല എന്ന നിലപാടിലാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.