സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിട്ടില്ലെന്ന് മന്ത്രി കെസി ജോസഫ്. ന്യൂനപക്ഷ ഭാഷ സംസാരിക്കുന്നവരുടെ ആശങ്ക അകറ്റാനാണ് തീരുമാനം നടപ്പാക്കുന്നത് നീട്ടിയതെന്നും മന്ത്രി അറിയിച്ചു.
ഇക്കാര്യത്തില്‍ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ന്യൂനപക്ഷ ഭാഷ സംസാരിക്കുന്നവര്‍ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് തല്‍ക്കാലം നടപ്പാക്കേണ്‌ടെന്ന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.