സമുദായമല്ല പാര്‍ട്ടിയാണ് വലുതെന്ന് ചെന്നിത്തല

Webdunia
വ്യാഴം, 9 മെയ് 2013 (14:16 IST)
PRO
PRO
സമുദായമല്ല പാര്‍ട്ടിയാണ് വലുതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മന്ത്രിസഭയിലേക്കില്ല. സമുദായത്തിനല്ല പാര്‍ട്ടിയ്ക്കാണ് താന്‍ വിധേയനെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിസഭാ പുനസംഘട തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും യുഡിഎഫുമാണ്. ഇത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ഉണ്ടയിട്ടില്ല. മന്ത്രിസഭയിലേക്കില്ലെന്ന മുന്‍ തീരുമാനം മാറ്റേണ്ട സാഹചര്യവും ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസ് താല്‍പര്യമാണ് തനിക്ക് പ്രധാനമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, കോട്ടയത്ത് നടത്തിയ കേരളയാത്രക്കിടെ എന്‍എസ്എസ് നേതൃത്വവുമായി ചെന്നിത്തല ചര്‍ച്ചനടത്താനൊരുങ്ങിയെങ്കിലും അനുകൂലമായ പ്രതികരണം കിട്ടാത്തതിനാല്‍ ആ തീരുമാനം ഉപേക്ഷിച്ചു.

എന്നാല്‍ രമേശ് പെരുന്നയ്‌ക്കു വരേണ്ട എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.