സംസ്ഥാന സര്‍ക്കാറിന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ രൂക്ഷവിമര്‍ശനം. ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.
തടാക സംരക്ഷണത്തിനായി അഥോറിറ്റി രൂപീകരിക്കണമെന്ന് മൂന്ന് മാസം മുന്‍പ് വനംപരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി കേരളത്തിലെത്തി ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാത്രമാണ് സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരിച്ചതെന്നും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് കാരണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
കായല്‍ സംരക്ഷണത്തിന് എന്തും ചയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്നും എന്നാല്‍ സംസ്ഥാനം നല്‍കേണ്ട മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ ലഭിക്കാത്തതാണ് ഇതിന് തടസമെന്നും കൊടിക്കുന്നില്‍ തിരുവനന്തപുരത്ത് പറഞ്ഞു.