സംസ്ഥാന ബജറ്റ് മാര്‍ച്ച് ഒമ്പതിന്: കെ എം മാണി

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2012 (12:02 IST)
സംസ്ഥാന ബജറ്റ് മാര്‍ച്ച് ഒമ്പതിന് അവതരിപ്പിച്ചേക്കുമെന്ന് ധനമന്ത്രി കെ എം മാണി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കാര്‍ഷിക, വ്യാവസായിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നും മന്ത്രി സൂചന നല്‍കി.