ഷവര്‍മയ്ക്ക് ബെസ്റ്റ് ചീഞ്ഞ കോഴികള്‍!

Webdunia
ബുധന്‍, 18 ജൂലൈ 2012 (12:29 IST)
PRO
PRO
സംസ്ഥാനത്ത് ഷവര്‍മ പോലുള്ള ചിക്കന്‍ വിഭങ്ങള്‍ ഉണ്ടാക്കാന്‍ ചത്ത് ചീഞ്ഞ കോഴികള്‍ വ്യാപകമായി ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന കോഴികളില്‍ ചത്ത് ചീഞ്ഞ കോഴികള്‍ ഇറച്ചിക്കടക്കാര്‍ വാങ്ങാറില്ല. ഇത്തരം കോഴികാളാണ് ചൂടു വെള്ളത്തിലിട്ട് വൃത്തിയാക്കിയ ശേഷം ഹോട്ടലുകളിലും ബാറുകളിലും എത്തിക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം കോഴികള്‍ക്ക് മുപ്പത് രൂപ വരെയാണ് കിലോയ്ക്ക് ഈടാക്കുന്നത്.

ഷവര്‍മ, തന്തൂരി തുടങ്ങിയ ചിക്കന്‍വിഭവങ്ങളിലാണ് ഇത്തരം കോഴിക്കല്‍ കൂടുതലും ഉപയോഗിക്കുന്നത്. ഗുരുതരമായ അസുഖം ബാധിച്ച കോഴികളും ഇതില്‍പ്പെടാറുണ്ട്. എന്നാല്‍ ഇവയൊന്നും കാര്യമാക്കാതെയാണ് ഹോട്ടല്‍ അധികൃതര്‍ രുചി തേടി എത്തുന്നവര്‍ക്ക് വിളമ്പുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നമാണ് സൃഷ്ടിക്കുക.

ഷവര്‍മ, തന്തൂരി, അല്‍ഫാം തുടങ്ങിയ വിഭങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പാടില്ല. പഴകിയ ചിക്കന്‍വിഭവങ്ങളില്‍ രൂപപ്പെടുന്ന ബാക്ടീരിയ മരണത്തിനുവരെ കാരണമാകും. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ബാക്കിവരുന്ന ഭക്ഷണം അടുത്ത ദിവസവും ചില ഹോട്ടലുകളില്‍ വിളമ്പുന്നുണ്ട്. രുചിയും നിറവും നല്‍കാനായി പല തരത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.