ശ്രേയയുടെ മരണം; സിബിഐ അന്വേഷണം അട്ടിമറിക്കപ്പെടുന്നു?

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2013 (14:44 IST)
PRO
PRO
സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥിനി ശ്രേയ ആലപ്പുഴ അക്സപ്റ്റ്‌ കൃപാഭവനില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ പിന്നാലെ സി ബിഐ അന്വേഷണവും അട്ടിമറിക്കപ്പെടുന്നതായി യുവമോര്‍ച്ച.

ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചിരുന്ന കേസ്‌ സിബിഐക്ക്‌ കൈമാറിയെന്ന്‌ സര്‍ക്കാരും കോടതിയും പറയുമ്പോഴും സിബിഐ നാളിതുവരെ കേസ്‌ ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. ക്രൈം ബ്രാഞ്ച്‌ അന്വേഷണം അട്ടിമറിക്കപ്പെട്ടതിന്‌ പിന്നിലും സിബിഐ കേസ്‌ ഏറ്റെടുക്കാത്തതിന്‌ പിന്നിലും ഭരണ-പ്രതിപക്ഷത്ത്‌ സ്വാധീനമുള്ള ഉന്നതതല ബന്ധങ്ങളാണെന്നും യുവമോര്‍ച്ച ആരോപിച്ചു.

അക്സപ്റ്റ്‌ കൃപാഭവനിലെ കുളത്തില്‍ ശ്രേയ മരിച്ചുകിടന്ന സാഹചര്യത്തില്‍ കൃപാഭവനിലെ ഡയറക്ടര്‍ അടക്കമുള്ള ജീവനക്കാരെ ശാസ്ത്രീയ പരിശോധനയ്ക്ക്‌ വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.