സോളാര്‍ തട്ടിപ്പു കേസില്‍ ശ്രീധരന്‍ നായരെ നുണപരിശോധനയ്ക്കു വിധേയനാക്കുന്നത് അദ്ദേഹത്തിനെതിരെ കൂടുതല്‍ കള്ളകഥകള്‍ ചമയ്ക്കാനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു മേലുള്ള കുരുക്കു കൂടുതല്‍ മുറുകി വരികയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പിണറായി. പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായാണ് നേതാക്കളും പ്രവര്‍ത്തകരും പയ്യാമ്പലത്ത് എത്തിയത്.