നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജ് വിശ്വാസ വഞ്ചകനും ചതിയനുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. എല്‍ ഡി എഫിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നുകരുതിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശെല്‍വരാജിന് സീറ്റു നല്‍കിയത്. ഇങ്ങനെയുള്ളവര്‍ക്ക് യഥാര്‍ഥ മറുപടിതന്നെ നല്‍കണമെന്നും വി എസ് പറഞ്ഞു. ആരെങ്കിലും കാലുമാറാനുണ്ടോ എന്ന് ചോദിച്ചാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പ്രതിനിധിയായി വിജയിച്ച ശേഷം രാജിവച്ച ശെല്‍വരാജ് ഇപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. യു ഡി എഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് പറഞ്ഞ അതേ ശെല്‍വാരാജാണ് ഇപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി വോട്ട് ചോദിക്കുന്നത്. അങ്ങനെ ആഴ്ച തോറും കാലുമാറുന്ന ഇവന്‍ എനിക്ക് വോട്ട് ചെയ്യണം വോട്ട് ചെയ്യണം എന്നാണ് പറയുന്നത്. ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ വോട്ട് ചെയ്യാന്‍ നെയ്യാറ്റിന്‍കരക്കാര്‍ ശെല്‍വാരാജിന്റെ വാല്യക്കാരോ അടിമകളോ ആണോയെന്നും ചോദിച്ചു.
2004 ലെ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍നിന്ന് ഒളിച്ചോടിയ ആളാണ് ആന്റണിയെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍ വല്ലതും കിട്ടുമോയെന്ന് അറിയാന്‍ ബി ജെ പി നിര്‍ത്തിയ ആളാണ് രാജഗോപാലെന്നും വി എസ് പരിഹസിച്ചു.