ശാലുവിന്റെയും ജോപ്പന്റെയും ജാമ്യാപേക്ഷ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ നടപടി നീചമെന്ന് വി എസ്

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2013 (17:02 IST)
PRO
PRO
സോളാര്‍ തട്ടിപ്പ്‌ കേസില്‍ നടി ശാലു മേനോന്റെയും ടെന്നി ജോപ്പന്റെയും ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ നടപടി നീചമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. കേസ്‌ മുഖ്യമന്ത്രിയിലെത്തുമെന്ന ഭയം മൂലമാണ്‌ അഡ്വക്കേറ്റ്‌ ജനറലും പൊലീസും ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്നതെന്നും വി എസ്‌ കുറ്റപ്പെടുത്തി.

സരിത എസ്‌ നായര്‍ക്കും ബിജു രാധാകൃഷ്‌ണനും ഇതേ രീതിയില്‍ ജാമ്യം ലഭിക്കില്ല എന്ന്‌ പറയാനാവില്ല. സര്‍ക്കാരിന്റെ ഇത്തരം നീചമായ നടപടികള്‍ക്കെതിരെ ജനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്ത്‌ വരണം. ഇത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത്‌ തോല്‍പ്പിക്കാനുളള പ്രവര്‍ത്തനം പ്രതിപക്ഷം തുടരുമെന്നും വി എസ്‌ പറഞ്ഞു.
-