ശബരിമല നട അടച്ചു

Webdunia
ചൊവ്വ, 20 ജനുവരി 2009 (12:00 IST)
WDWD
മണ്ഡലകാല പൂജകള്‍ക്കു ശേഷം ശബരിമല നട ചൊവ്വാഴ്ച രാവിലെ അടച്ചു. തിങ്കളാഴ്ച രാത്രി ഹരിവരാസനം പാടി നട അടച്ചതോടെ തീര്‍ത്ഥാടകര്‍ക്കുള്ള ദര്‍ശനം അവസാനിച്ചിരുന്നു.

ചൊവ്വാഴ്‌ച പുലര്‍ച്ചെ അഞ്ചിന്‌ നട തുറന്ന്‌ 6.30ന്‌ പന്തളം രാജപ്രതിനിധി അനിഴം തിരുനാള്‍ രാജരാജവര്‍മ്മരാജ ദര്‍ശനം നടത്തി. രാജപ്രതിനിധിക്ക്‌ മാത്രമേ ഈ ദിവസം ദര്‍ശനത്തിന് അനുവാദമുള്ളു.

രാജാവിന്റെ ദര്‍ശനം കഴിഞ്ഞ്‌ മേല്‍ശാന്തി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രനട അടച്ച്‌ ശ്രീകോവിലിന്റെ താക്കോലും ചെലവുകഴിച്ചുള്ള തുക എന്ന സങ്കല്‌പത്തില്‍ ഒരു പണക്കിഴിയും തമ്പുരാന്‌ നല്‌കി.

പതിനെട്ടാംപടി ഇറങ്ങി രാജാവ്‌ താക്കോല്‍ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ക്ക്‌ തിരികെ നല്കി. പിന്നീട്‌ രാജാവും പരിവാരങ്ങളും തിരുവാഭരണങ്ങളുമായി മലയിറങ്ങി.