വൃദ്ധന്‍ മദ്യലഹരിയില്‍ കിണറ്റില്‍ ചാടി

Webdunia
ബുധന്‍, 10 ജൂലൈ 2013 (21:48 IST)
PRO
വൃദ്ധന്‍ മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയത് ജനത്തിനെ വലച്ചു. മകളുമായി പിണങ്ങി കിണറ്റില്‍ ചാടിയ വൃദ്ധനെ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ കരയ്ക്കെത്തിച്ചെങ്കിലും വീണ്ടും കിണറ്റില്‍ ചാടുമെന്ന് ഭീഷണിപ്പെടുത്തിയത് പരിഭ്രാന്തി പരത്തി.

വിഴിഞ്ഞം വെങ്ങാന്നൂര്‍ സ്വദേശിയായ 75 കാരന്‍ ചൊവ്വാഴ്ച വൈകിട്ടാണ് മദ്യ ലഹരിയില്‍ കിണറ്റില്‍ ചാടിയത്. 35 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ ചാടിയെങ്കിലും കാര്യമായ പരിക്കേറ്റില്ല.

അയല്‍ക്കാര്‍ കയറും മറ്റും കിണറ്റിലിട്ട് സഹായിച്ചെങ്കിലും കയറിവരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ കയറില്‍ കെട്ടിയ കസേര കിണറ്റിനുള്ളിലിറക്കി വൃദ്ധനെ മുകളെത്തിച്ചെങ്കിലും വീണ്ടും ചാടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ വൃദ്ധനെ വിഴിഞ്ഞം ആശുപത്രിയിലെത്തിക്കുകയായിരുന്നു.