വീട്ടിലെ അലമാരയില്‍ നിന്ന് 26 പവനും പണവും കവര്‍ന്നു

Webdunia
വെള്ളി, 21 ജൂണ്‍ 2013 (13:36 IST)
PRO
PRO
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണവും 2000 രൂപയും മോഷണം പോയതായി പരാതി. പുനലൂര്‍ മണിയാര്‍ ചക്കാലയില്‍ വീട്ടില്‍ മാമച്ചന്റെ ഭാര്യ മിനി മാമ്മച്ചന്‍ ഇത് സംബന്ധിച്ച് പുനലൂര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയ്ക്കാണു പണവും സ്വര്‍ണവും നഷ്ടപ്പെട്ടത് എന്നാണു പരാതിയില്‍ പറയുന്നത്. വീട്ടില്‍ മിനിക്കൊപ്പം മക്കളും അമ്മായിയമ്മയും മാത്രമാണുള്ളത്.

വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് വീട്ടില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പുതുതായി വീടു നിര്‍മ്മിച്ചുവരുന്നു. ഇവിടെ നിന്ന് ജോലിക്കാരോ മറ്റോ വാടക വീട്ടിലെത്തിയതായോ മറ്റോ ഉള്ള സൂചനയില്ലെന്നും മിനി പറയുന്നു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ക്കൊപ്പം പൊലീസ് പരിശോധന നടത്തി.