വി എസ് രാജിവയ്ക്കേണ്ട: പി ബി

Webdunia
ശനി, 14 ജനുവരി 2012 (15:46 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പിന്തുണയുമായി സി പി എം പോളിറ്റ് ബ്യൂറോ. വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നും വി എസ് രാജിവയ്ക്കേണ്ടെന്നും ശനിയാഴ്ച ചേര്‍ന്ന അവയ്‌ലബിള്‍ പി ബി വിലയിരുത്തി.

യുഡിഎഫ് ഗൂഢാലോചനയുടെ ഫലമാണ് കേസെന്നും കേന്ദ്രനേതാക്കള്‍ വിലയിരുത്തി. അതേസമയം കുറ്റപത്രം സമര്‍പ്പിക്കുന്ന സാഹചര്യം വന്നാല്‍ വി എസ് തുടരണോ എന്നത് സംബന്ധിച്ച് പ്രത്യേകം യോഗം ചേരണം എന്നാണ് അവയ്‌ലബിള്‍ പി ബിയുടെ നിലപാട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.