പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് വക്കീല്‍ നോട്ടീസ് അയച്ചു. ആര്‍ ശെല്‍വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വി എസ് അവാസ്തവ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ചാണ് പി സി ജോര്‍ജ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയും പി സി ജോര്‍ജ് വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്. ശെല്‍വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ സിപിഎം നേതാക്കള്‍ പിന്‍വലിക്കണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍നോട്ടീസില്‍ പറയുന്നു.
നെയ്യാറ്റിന്‍കര എം എല്‍ എ സ്ഥാനം ആര്‍ ശെല്‍വരാജ് കഴിഞ്ഞദിവസമാണ് രാജിവച്ചത്.