വി എസിന് പിന്തുണയുമായി ബി ജെ പി

Webdunia
വെള്ളി, 13 ജനുവരി 2012 (16:08 IST)
PRO
PRO
വിജിലന്‍സ് കേസില്‍ പ്രതിയായ വി എസ് അച്യുതാനന്ദന് പിന്തുണയുമായി ബി ജെ പി രംഗത്ത്. അഴിമതിക്കെതിരേ നിലപാടെടുക്കുന്ന നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നത് കോണ്‍ഗ്രസിന്റെ സഹജ സ്വഭാവമാണെന്ന് ബി ജെ പി നേതാവ് ഒ രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയെ വി എസ് മാതൃകയാക്കണമെന്ന് രാജഗോപാല്‍ പറഞ്ഞു. തനിക്കെതിരെ കേസുകള്‍ ഉണ്ടായപ്പോള്‍, നിരപരാധിത്വം തെളിയും വരെ പാര്‍ലമെന്റില്‍ കാലുകുത്തില്ലെന്ന നിലപാടാണ് അദ്വാനി സ്വീകരിച്ചത്. അദ്വാനിയുടെ മാതൃക വി എസ് സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.