വി എസിന് കേരളത്തിന് പുറത്തും വിലക്ക്

Webdunia
ശനി, 15 ഫെബ്രുവരി 2014 (11:58 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും വിലക്കെന്ന് റിപ്പോര്‍ട്ട്. കന്യാകുമാരിയിലെ പാര്‍ട്ടി പരിപാടിയിലാണ് വി എസിന് വിലക്കേര്‍പ്പെടുത്തിയത്.

കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് കടയാലുംമൂട്ടില്‍ 13ന് നടക്കേണ്ടിയിരുന്ന വിശദീകരണ യോഗം ഉത്ഘാടനം ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് വി എസിനെ ആയിരുന്നു. എന്നാല്‍ സിപിഎം കേരള നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് മാറ്റി എന്നാണ് വിവരം.

യോഗത്തില്‍ പങ്കെടുക്കാമെന്ന് വിഎസ് സമ്മതിച്ചതാണ്. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരള ഘടകം ഇടപെട്ടതോടെ പരിപാടി തന്നെ റദ്ദാക്കുകയായിരുന്നു.

കെ കെ രമയുടെ നിരാഹാര സമരത്തെ പിന്തുണച്ച് സര്‍ക്കാരിന് കത്തയച്ചതിനെ തുടര്‍ന്നാണ് വി എസിനെ പാര്‍ട്ടി വേദികളില്‍നിന്ന് ഒഴിച്ചുനിര്‍ത്താന്‍ തീരുമാനം ഉണ്ടായത്. വി എസിന് രഹസ്യവിലക്ക് ഏര്‍പ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. വി എസിനെ തള്ളി പിബിയും രംഗത്തെത്തിയിരുന്നു.