വി എസിന് കിട്ടിയത് ദൈവശിക്ഷ: ആര്‍ ബാലകൃഷ്ണപിള്ള

Webdunia
വെള്ളി, 13 ജനുവരി 2012 (15:40 IST)
അനധികൃതമായി ഭൂമി അനുവദിച്ച കേസില്‍ വിഎസ് അച്യുതാനന്ദനെതിരെ സംസാരിക്കുന്ന തെളിവുകളുണ്ടെന്ന് ആര്‍ ബാലകൃഷ്ണപിള്ള. വിഎസിന് കിട്ടിയത് ദൈവശിക്ഷയാണെന്നും പിള്ള അഭിപ്രായപ്പെട്ടു.

വിഎസ് അറിയാതെ ആ ഫയല്‍ ക്യാബിനറ്റില്‍ വരില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാന്‍ വി എസിന് ധാര്‍മികമായി അവകാശമില്ലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.