വില്ലേജ് ഓഫീസര്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

Webdunia
ശനി, 21 ജനുവരി 2012 (12:38 IST)
വില്ലേജ്‌ എക്സ്റ്റന്‍ഷന്‍ ഓഫീസറെ പഞ്ചായത്ത്‌ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുമ്പാട്‌ കൂളിബസാറിലെ തേന്‍തുരുത്തിയില്‍ സതീശന്‍ (40) ആണു മരിച്ചത്‌. എരഞ്ഞോളി പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ് സതീശന്‍.

രാവിലെ പഞ്ചായത്ത് ഓഫീസ് വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരിയാണ് ഓഫീസിലെ ചവിട്ടുപടിയില്‍ ഇയാളുടെ ജഡം കണ്ടത്.

വെള്ളിയാഴ്ച സി ഡി എസിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ താന്‍ കുറച്ചുകഴിഞ്ഞു വന്നുകൊള്ളാമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു. സാധാരണ രാത്രിയിലും ഇയാള്‍ ഓഫീസിലിരുന്ന്‌ ജോലി ചെയ്യാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.