വാസുദേവന്‍ ആറ്റുകാല്‍ മേല്‍ശാന്തി

Webdunia
ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയായി ഗോശാല വിഷ്ണു വാസുദേവന്‍ തെരഞ്ഞെടുക്കപ്പെട്ടു. ശബരിമലയിലെ മുന്‍ മേല്‍ ശാന്തിയാണ് അദ്ദേഹം.

നറുക്കെടുപ്പിലൂടെ അയിരുന്നു തെരഞ്ഞെടുപ്പ്. ചിങ്ങം ഒന്നിന് അദ്ദേഹം സ്ഥാനം എല്‍ക്കും.

നിലവില്‍ ശ്രീപത്മനാഭ ക്ഷേത്രത്തില്‍ കീഴ് ശാന്തിയാണ് ഗോശാല വാസുദേവന്‍. ഇടയ്ക്ക് ഉദിയന്നുര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു.

കാസര്‍കോട് ഹോസ്ദുര്‍ഗില്‍ പുലൂര്‍ ഗ്രാമത്തില്‍ ഗോശാല ഇല്ലക്കാരനാണ് ഗോശാല വാസുദേവന്‍.