കേന്ദ്രമന്ത്രി വയലാര്‍ രവിയുമായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കൂടിക്കാഴ്ച നടത്തി. തൈക്കാട് ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച.
മുസ്ലീം ലീഗിന്‍റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റി മന്ത്രിയാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാം പക്ഷേ മന്ത്രിയാകാനില്ല എന്ന നിലപാടായിരുന്നു കാര്‍ത്തികേയന്‍ സ്വീകരിച്ചിരുന്നത്.
അതേസമയം അഞ്ചാം മന്ത്രിപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി താന്‍ ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്ത കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നിഷേധിച്ചു. ഉപമുഖ്യമന്ത്രിയാകാന്‍ തന്നോട് ആരും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.